അയോധ്യ; കോടതി നിര്‍ദേശത്തെ തള്ളി മുസ്‌ലിം സംഘടനകള്‍, സ്വാഗതം ചെയ്ത് ബിജെപി

കോടതിക്ക് പുറത്ത് വെച്ച് തര്‍ക്കം പരിഹരിക്കാം എന്ന അഭിപ്രായത്തെ ആര്‍എസ്എസും ബിജെപിയും  സ്വാഗതം ചെയ്തു
അയോധ്യ; കോടതി നിര്‍ദേശത്തെ തള്ളി മുസ്‌ലിം സംഘടനകള്‍, സ്വാഗതം ചെയ്ത് ബിജെപി

ബാബരി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കണം എന്നുള്ള സുപ്രീം കോടതി ജഡ്ജിന്റെ അഭിപ്രായത്തെ തള്ളി  മുസ്‌ലിം സംഘടനകള്‍. അതേ സമയം കോടതിക്ക് പുറത്ത് വെച്ച് തര്‍ക്കം പരിഹരിക്കാം എന്ന അഭിപ്രായത്തെ ആര്‍എസ്എസും ബിജെപിയും  സ്വാഗതം ചെയ്തു. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം എന്നാണ് ബിജെപി നിലപാട്. 

സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നല്ല ചുവടുവെയ്പാണിത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം എന്നതിനെ ബിജെപി പ്രോത്സാഹിപ്പിക്കും എന്ന് ബിജെപി മുതിര്‍ന്ന നേതാവും നിയമ മന്ത്രിയുമായ പി.പി ചൗധരി പ്രതികരിച്ചു. പരസ്പരമുള്ള ചര്‍ച്ചയിലൂടെ ഈ പ്രശ്‌നത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപരി വക്താവ് സംപിത്പാത്ര പറഞ്ഞു. എന്നാല്‍ ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കോടതി നിര്‍ദേശത്തെ തള്ളി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയില്ല എന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സഫരിയാബ് ജിലാനി പറഞ്ഞു. 
 

പള്ളികള്‍ എവിടെ വേണമെങ്കിലും നിര്‍മ്മിക്കാം രാമ ജന്‍മഭൂമിയില്‍ മാത്രമേ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയുകയുള്ളു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. സുബ്രഹ്മണ്യം സ്വാമിയാണ് കേസില്‍ എത്രയും വേഗം നടപടി  സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 

എന്നാല്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു നീക്കം വന്നതോടെ വീണ്ടും ചെകുത്താനും കടലിനും ഇടയിലായ അവസ്ഥയിലാണ് അയോധ്യ നിവാസികള്‍. കോടതിയുടെ ഭാഗത്ത് നിന്നും എപ്പോഴൊക്കെ രാമ ജന്‍മഭൂമിയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അയോധ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കും. ഇപ്പോള്‍ കോടതിക്ക് പുറത്ത് പ്രശനം പരിഹരിക്കണം എന്ന് കോടതി പറഞ്ഞിരിക്കുമ്പോള്‍ എത്ര ചര്‍ച്ചകള്‍ നടന്നാലും അത് കലാപത്തിലേക്ക് നയിക്കുകയേ ഉള്ളു എന്ന ഭയത്തിലാണ് അയോധ്യയിലെ ജനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com