അയോധ്യാ കേസ് കോടതിക്കു പുറത്തുതീര്‍ക്കണം, മാധ്യസ്ഥം വഹിക്കാമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

അയോധ്യാ കേസ് വൈകാരികതയും മതവും ഉള്‍പ്പെട്ട പ്രശ്‌നമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൂടിയിരുന്ന് ഇത് പരിഹരിക്കാനാവുമോ എന്നാണ് നോക്കേണ്ടത്.
അയോധ്യാ കേസ് കോടതിക്കു പുറത്തുതീര്‍ക്കണം, മാധ്യസ്ഥം വഹിക്കാമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാമജന്മഭൂമി കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കണമെന്ന് സുപ്രിം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വ്യക്തിപരമായി താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

അയോധ്യാ കേസ് വൈകാരികതയും മതവും ഉള്‍പ്പെട്ട പ്രശ്‌നമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൂടിയിരുന്ന് ഇത് പരിഹരിക്കാനാവുമോ എന്നാണ് നോക്കേണ്ടത്. ഇരുപക്ഷത്തും മിതവാദികളുണ്ടെന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. രാമജന്മഭൂമി കേസില്‍ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീല്‍ ആറുവര്‍ഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അടിയന്തരമായി തിര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഇരു സമുദായങ്ങളും ഒന്നിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കോടതിയുടെ ഇടപെടല്‍ മാത്രമാണ് അയോധ്യാ കേസിനു പരിഹാരമെന്ന് സ്വാമി അഭിപ്രായപ്പെട്ടു.

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നു വിഭാഗത്തിനായി വീതിച്ചുനല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധി. ഇതിനെതിരെ ഇരുവിഭാഗവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com