സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും 7 ജഡ്ജിനും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ജസ്റ്റിസ് കര്‍ണന്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്‍ണന്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും 7 ജഡ്ജിനും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ജസ്റ്റിസ് കര്‍ണന്‍

ന്യൂഡെല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്‍ണന്‍. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, പിനാകി ചന്ദ്ര, ഗോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയക്കാനാണ് കര്‍ണന്റെ നിര്‍ദേശം. 

ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ തന്നെയല്ല ഉത്തരവിട്ടവരുടെ മാനസിക നില പരിശോധിക്കണമെന്നായിരുന്നു കര്‍ണന്റെ അഭിപ്രായം. 

തന്റെ കേസ് പരിഗണിക്കുന്നത് അഴിമതിക്കാരായ ജഡ്ജിമാരാണെന്നും അവരുടെ ഉത്തരവ് നിയമാനുസൃതമല്ലെന്നും തന്നെ വൈദ്യപരിശോധനയ്ക്ക്  ഹാജരാക്കാന്‍ വന്നാല്‍ ബംഗാള്‍ ഡിജിപിയെ സസ്‌പെന്റ് ചെയ്യുമെന്നും കര്‍ണന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com