ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ സംഘമെത്തി; പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് കര്‍ണന്‍

Published: 04th May 2017 06:40 PM  |  

Last Updated: 04th May 2017 06:40 PM  |   A+A-   |  

addresse

ന്യൂഡെല്‍ഹി:  സുപ്രീം കോടതി ബഞ്ചിന്റെ നിര്‍ദേശപ്രാകാരം മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തെ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന്‍ മടക്കി അയച്ചു. മൂന്നംഗസംഘമായിരുന്നു മെഡിക്കല്‍ പരിശോധനയക്കായി എത്തിയത്. മെഡിക്കല്‍ പരിശോധന നടത്താന്‍ അനുവദിക്കാനാവില്ലെന്ന് സംഘത്തിന് എഴുതി നല്‍കുകയായിരുന്നു.

പരിശോധനയക്കായി മെഡിക്കല്‍ സംഘം എത്തുന്നതിന് മുമ്പായി സിഎസ് കര്‍ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. സുപ്രീം കോടതിയുടെ നടപടി നിയമവിരുദ്ധമെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇത്തരം കാര്യത്തില്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചിട്ടില്ലെന്നും  ഈ ഉത്തരവ് നിയമപരമായ മണ്ടത്തരമാണെന്നും കര്‍ണന്‍ പറഞ്ഞു. തന്റെ പോരാട്ടം അഴിമതിക്കെതിരായാണ്. അതുതുടരുക തന്നെ ചെയ്യുമെന്നും കര്‍ണന്‍ വ്യക്തമാക്കി.

സുപ്രീം കോടതി ജഡ്ജി ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ തന്റെ വീട്ടിലെ കോടതിയില്‍ ഹാജരാകണമെന്ന് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കര്‍ണന്റെ മാനസിക നില പരിശോധിക്കാനും പ്രത്യേക ബോര്‍ഡ് രൂപികരിക്കാനും തീരുമാനമായത്.