ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജസ്റ്റിസ് കര്‍ണന്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th May 2017 10:04 PM  |  

Last Updated: 08th May 2017 10:04 PM  |   A+A-   |  

justice-cs-karnan-600x369

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാര്‍ക്കെതിരേ അഞ്ച് വര്‍ഷത്തെ തടവും 10,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ട് കോടതിയലക്ഷ്യ കേസില്‍ വിചാരണ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍.

ജാതിയധിക്ഷേപം, കോടതിയലക്ഷ്യ കേസുകളിലെ ദുരുപയോഗം, ഗൂഢാലോചന, അധിക്ഷേപം എന്നിവ ചുമത്തിയാണ് ജസ്റ്റിസ് കര്‍ണന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍, ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ക്കെതിരായണ് ഉത്തരവിട്ടിരിക്കുന്നത്.

തന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് താനൊരു ന്യായാധിപന്‍ എന്നത് പരിഗണിക്കുകയോ ദളിതനാണെന്ന കാര്യം അവഗണിക്കുകയും ചെയ്തുവെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നത്.

ഡെല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിന് വഴങ്ങിയില്ലെങ്കില്‍ പാര്‍ലമെന്റിനെ സമീപിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അപമാനിക്കാന്‍ ശ്രമിച്ച ഏഴ് ജഡ്ജിമാരില്‍ നിന്നും ഒരു കോടി നഷ്ടപരിഹാരം ഈടാക്കുമെന്നും അല്ലാത്ത പക്ഷം അവരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും ഉത്തരവിലുണ്ട്.