തടവു ശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍

തടവു ശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍

 
Published on

ചെന്നൈ: കോടതിയലക്ഷ്യ കേസിന് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു. തടവ് ശിക്ഷ വിധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

അതേസമയം, കര്‍ണന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജസ്റ്റിസ് കര്‍ണന്‍ നേപ്പാളിലേക്കോ, ബംഗ്ലാദേശിലേക്കോ കടന്നിട്ടുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ സഹായി പോലീസിനെ അറിയിച്ചിരുന്നു. 

സുപ്രീം കോടതി ഉത്തരവ് വന്നതോടെ അറസ്റ്റ് ചെയ്യുന്നതിനായി കൊല്‍ക്കത്തയില്‍ നിന്നുള്ള അഞ്ചംഗ പോലീസ് സംഘം ചെന്നൈയില്‍ എത്തിയെങ്കിലും ജസ്റ്റിസ് കര്‍ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com