ലോകം സൈബര്‍ ആക്രമണ ഭീതിയില്‍; മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം

ലോകം സൈബര്‍ ആക്രമണ ഭീതിയില്‍; മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം

അപ്‌ഡേറ്റഡ് ആയിട്ടുള്ള ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ആണ് എല്ലാവരുടേയും സിസ്റ്റത്തില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ സെല്‍ വിദഗ്ധര്‍ പറയുന്നു

തിരുവനന്തപുരം: ലോകത്തെയാകെ ആശങ്കയിലാഴ്ത്തി സൈബര്‍ ആക്രമണം വീണ്ടുമുണ്ടാകുമെന്ന വാര്‍ത്ത വരുന്നതിനിടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും മുന്നറിയിപ്പുമായി കേരള പൊലീസ് സൈബര്‍ഡോം.

സൈബര്‍ ആക്രമണം ചെറുക്കുന്നതിനായി ചില മാര്‍ഗ നിര്‍ദേശങ്ങളും കേരള പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സെക്യൂരിറ്റി ബുള്ളറ്റിന്‍ എംഎസ്17010 പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് കേരള പൊലീസ് സൈബര്‍ഡോം പറയുന്നത്. 

ഇടുകൂടാതെ അപ്‌ഡേറ്റഡ് ആയിട്ടുള്ള ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ആണ് എല്ലാവരുടേയും സിസ്റ്റത്തില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ സെല്‍ വിദഗ്ധര്‍ പറയുന്നു. ഡാറ്റാ ബേസിലെ വിവരങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. ഡാറ്റാബേസിലെ ബാക്ക്അപ്പ് ഫയലുകളും നിരീക്ഷണ വിധേയമാക്കുകയും ചെയ്യണം. 

കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണം റഷ്യ, യുകെ ഉള്‍പ്പെടെ 150 രാജ്യങ്ങളെയാണ് ബാധിച്ചത്. ഇന്ത്യയില്‍ ആന്ധ്രാ പ്രദേശിലെ പൊലീസ് വിഭാഗത്തെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്. ലോകത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സൈബര്‍ ആക്രമണമായാണിത് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com