തടവു ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

By മലയാളം ഡെസ്‌ക്ക്‌  |   Published: 19th May 2017 06:49 PM  |  

Last Updated: 19th May 2017 10:24 PM  |   A+A-   |  

karnan7591

ന്യൂഡെല്‍ഹി: സുപ്രീം കോടതി വിധിച്ച തടവ് ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി. സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടി അദ്ദേഹത്തിന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നത്. മെയ് ഒന്‍പതിന് സുപ്രീം കോടതിയുടെ ഉത്തരവിനെതിരേ അപെക്‌സ് കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി ഉത്തരവിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പോലീസ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാനെത്തിയിരുനന്നെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.