യുപിയില്‍ പട്ടാപ്പകല്‍ പതിനാലംഗ സംഘം രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി

രണ്ട് പെണ്‍കുട്ടികളെ പതിനാലംഗസംഘം മാനഭംദപ്പെടുത്തുകയും  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അക്രമികള്‍
യുപിയില്‍ പട്ടാപ്പകല്‍ പതിനാലംഗ സംഘം രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി
Updated on: 
1 min read

രാംപുര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. രണ്ട് പെണ്‍കുട്ടികളെ പതിനാലംഗസംഘം മാനഭംദപ്പെടുത്തുകയും  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അക്രമികള്‍.  അക്രമികള്‍ തന്നെയാണ്  മൊബൈല്‍ ഫോണില്‍ വീഡിയോ പോസ്റ്റ് ചെയ്തതെ്ന്ന് പൊലീസ് പറയുന്നു.

പടിഞ്ഞാറന്‍ യുപിയിലെ രാംപുരിലെ തണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ രാത്രിയിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നാണ് പൊലീസ് മാനഭംഗകേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

മാനഭംഗത്തിനിരയായ സ്ത്രീകളെ  തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇടുങ്ങിയ വഴിയിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികലെ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം തടയുന്നതും ഉന്തുന്നതും തള്ളുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നതും എല്ലാം വിഡിയോയില്‍ വ്യക്തമാണ്. രക്ഷക്കായി പെണ്‍കുട്ടികള്‍ കരഞ്ഞ് അപേക്ഷിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഏറെനേരത്തിന് ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് ആക്രമികളില്‍ നിന്നും രക്ഷപ്പെടാനായത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
Two Foreigners Die Of Electrocution At Bengaluru 5-Star Hotel Swimming Pool
X

FOLLOW US

ON GOOGLE DISCOVER