മീശ വെച്ചതിന് ദളിത് യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

ദളിത് യുവാക്കള്‍ മീശ വയ്ക്കുന്നതിനെ അംഗീകരിക്കാത്ത നിലപാടാണ് ഇവിടുത്ത് മേല്‍ജാതിക്കാര്‍ക്ക്
മീശ വെച്ചതിന് ദളിത് യുവാവിന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

ഗാന്ധിനഗര്‍: മീശ വെച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് കീഴ്ജാതിക്കാര്‍. ഗുജറാത്തിലെ ഗാന്ധി നഗറിലായിരുന്നു സംഭവം. ദര്‍ബര്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. 

ദളിത് യുവാക്കള്‍ മീശ വയ്ക്കുന്നതിനെ അംഗീകരിക്കാത്ത നിലപാടാണ് ഇവിടുത്ത് മേല്‍ജാതിക്കാര്‍ക്ക്. ഇതിന്റെ പേരില്‍ പിയുഷ് കുമാര്‍ എന്ന ഇരുപത്തിനാലുകാരനാണ് ക്രൂര മര്‍ദ്ദനമേറ്റത്. 

സംഭവവുമായി ബന്ധപ്പെട്ട് ദര്‍ബര്‍ വിഭാഗത്തിലെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെ ഗര്‍ബ ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു പിയുഷും ബന്ധുവും. ജാതിയധിക്ഷേപവുമായി കുറച്ചുപേര്‍ ഇവരുടെ പിന്നാലെ കൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com