ഞാനും ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ട്; എന്നാല്‍ ആക്രമിക്കന്‍ വരുന്നവന്റെ കരണത്തടിച്ച് മറുപടി നല്‍കണമെന്ന് പൂനം മഹാജന്‍

Published: 02nd October 2017 12:25 PM  |  

Last Updated: 02nd October 2017 12:25 PM  |   A+A-   |  

Poonam-Mahajan

അഹമ്മദാബാദ്: താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സ്ത്രീകള്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുള്ളവരാണെന്ന് ബിജെപി എംപി പൂനം മഹാജന്‍. ഈ ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള മറുപടി സ്വയം പഴിക്കല്‍ അല്ലെന്നും റെഡ് ബ്രിക് സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ട് പൂനം മഹാജന്‍ പറഞ്ഞു. 

പഠിക്കുന്ന സമയത്ത് ട്രെയിനിലായിരുന്നു തന്റെ യാത്രകള്‍. മോശമായ രീതിയിലുള്ള നോട്ടങ്ങള്‍ ട്രെയിനിലെ യാത്രയ്ക്കിടയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സമയം തനിക്ക് ഒരിക്കല്‍ പോലും സ്വയം അപമാനിതയായോ, തന്റെ തെറ്റാണെന്നോ തോന്നിയിട്ടില്ലെന്നും ബിജെപി എംപി പറഞ്ഞു. 

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഈ നോട്ടം നേരിടേണ്ടി വരികയും, സ്വകാര്യ ഭാഗങ്ങളില്‍ അനധികൃതമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതിനെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. നിങ്ങളെ ആക്രമിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവരുടെ കരണത്തടിക്കുക. അല്ലാതെ അവരെന്താണ് അങ്ങിനെ ചെയ്തത് എന്ന് ആലോചിച്ച് നില്‍ക്കുകയല്ല വേണ്ടതെന്നും പൂനം മഹാജന്‍ പറയുന്നു.