ഗുര്‍മീത് കൂടെ നിര്‍ത്തിയത് വരിയുടച്ച അനുയായികളെ

ഗുര്‍മീത് കൂടെ നിര്‍ത്തിയത് വരിയുടച്ച അനുയായികളെ

ഗുര്‍മീത്‌ റാം റഹീം സിങ് തന്റെ ആശ്രമത്തിലെ പുരുഷ അന്തേവാസികളെ നിര്‍ബന്ധിത ഷണ്ഠീകരണത്തിന് വിധേയരാക്കിയിരുന്നതായി വെളിപ്പെടുത്തല്‍
Published on

പാഞ്ച്കുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്‌
റാം റഹീം സിങ് തന്റെ ആശ്രമത്തിലെ പുരുഷ അന്തേവാസികളെ നിര്‍ബന്ധിത ഷണ്ഠീകരണത്തിന് വിധേയരാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ ലീഗല്‍ അഡൈ്വസറേയും പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പടുത്തല്‍ പൊലീസിന് ലഭിച്ചത്. 

റഹീം കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചതിന് ശേഷം അനുയായികള്‍ നടത്തിയ കലാപത്തിന് നേതൃത്വം കൊടുത്ത കേസിലാണ് ലീഗര്‍ അഡൈ്വസറും പേഴ്‌സണ്‍ അസിസ്റ്റന്റും അറസ്റ്റിലായത്. അന്വേഷണത്തില്‍ ഇവരുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് പാഞ്ച്കുള പൊലീസ് വ്യക്തമാക്കി. 

സിര്‍സയിലെ ആശ്രമത്തിലുള്ള 400 പുരുഷ അന്തേവാസികള്‍ ഷണ്ഠീകരിക്കപ്പെട്ടവരാണെന്ന് 2012ല്‍ ഒരു മുന്‍ അന്തേവാസി വെളിപ്പടുത്തിയിരുന്നു. നവകിരണ്‍ സിങ് എന്നയാളാണ് അന്ന് ആരോപണം ഉന്നയിച്ചത്. ദൈവത്തിനോടടുക്കാനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ഗുര്‍മീത് അന്തേവാസികളോട് പറഞ്ഞിരുന്നതെന്നും ഇയ്യാള്‍ വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ ഈ കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com