വികസന വിരുദ്ധര്‍ക്കു സഹായമില്ലെന്ന് പ്രധാനമന്ത്രി; മോദിക്കു ഭരണഘടനയെക്കുറിച്ച് ധാരണയില്ലെന്ന് സിദ്ധരാമയ്യ

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം ഔദാര്യമല്ലെന്നും സിദ്ധരാമയ്യ
വികസന വിരുദ്ധര്‍ക്കു സഹായമില്ലെന്ന് പ്രധാനമന്ത്രി; മോദിക്കു ഭരണഘടനയെക്കുറിച്ച് ധാരണയില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: വികസനത്തിന് എതിരു നില്‍കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സഹായമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടനയെക്കുറിച്ചു ധാരണയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം ഔദാര്യമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വികസനത്തിന് സഹായം നല്‍കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തോടു പ്രതികരിച്ചാണ് സിദ്ധരാമയ്യയുടെ പരിഹാസം.

വികസനത്തിന് എതിരു നില്‍ക്കുന്നവര്‍ക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. ഇത് ഭരണഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ധാരണയില്ലായ്മയാണ് കാണിക്കുന്നതെന്ന് സിദ്ധരാമയ്യ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സഹായ ഔദാര്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്തിലെ വഡോദരയിലെ റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് വികസന വിരുദ്ധര്‍ക്കു പണം നല്‍കില്ലെന്ന് മോദി പ്രഖ്യാപിച്ചത്. പൊതുപണം വികസനത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. വികസനകാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ കന്ദ്രം തയാറാണ്.  എന്നാല്‍ വികസന വിരുദ്ധരായ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു സഹായവും നല്‍കില്ലെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com