അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്: മുന്‍ വ്യോമസേന മേധാവി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ സിബിഐയുടെ 30000പേജ് കുറ്റപത്രം 

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതി ഇടപെടായിരുന്നു അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാട്
അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസ്: മുന്‍ വ്യോമസേന മേധാവി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ സിബിഐയുടെ 30000പേജ് കുറ്റപത്രം 

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 30000പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ വ്യേമസേന മേധാവി എസ്.പി ത്യാഗിയുടെ പേരും കുറ്റപത്രത്തിലുണ്ട്. നാല് വിദേശികളെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അഴിമതി ഇടപാടായിരുന്നു
അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാട്. 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനി  ഇന്ത്യയിലെ യുപിഎ സര്‍ക്കാറുമായി അഗസ്റ്റ വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങുവാന്‍ കരാര്‍ ഉണ്ടാക്കി. ഈ കരാറിന് പിന്നിലെ ഇടപാടുകളില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്നാണ് വാദം. 12 എഡബ്യൂ101 സീരിസ് ഹെലികോപ്റ്ററുകള്‍ വാങ്ങുവനായിരുന്നു കരാര്‍,  3727 കോടി രൂപയാണ് ഇിതിന് വേണ്ടി മാറ്റിവെച്ചത്.

അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനിക്ക ഈ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ 'ബന്ധപ്പെട്ടവരെ' തങ്ങള്‍ സ്വധീനിച്ചിരുന്നു എന്നും, ഇതിനായി 375 കോടി ചിലവാക്കിയതായും വെളിപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഈ ബന്ധപ്പെട്ടവരില്‍ പ്രമുഖ രാഷ്ട്രീയനേതാക്കളും, വ്യോമസേന ഉദ്യോഗസ്ഥരും മുതല്‍ മാധ്യമപ്രവര്‍ത്തകര്‍വരെയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതിന് ശേഷം ഇറ്റാലിയന്‍ സര്‍ക്കാര്‍ ഫിന്‍മെക്കാനിക്കയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. 

എസ്പി ത്യാഗി വ്യോമസേനാ തലവനായിരുന്ന സമയത്ത് 2005 മാര്‍ച്ച് എഴിന് നടന്ന യോഗത്തില്‍ വച്ചാണ് വിവിഐപി ഹെലികോപ്റ്ററുകളുടെ സാങ്കേതിത യോഗ്യതകള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിനു അനുകൂലമായ തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് സിബിഐ കണ്ടെത്തിയിരുന്നു. 

എസ് പി ത്യാഗിയുടെ സഹോദരന്‍മാരായ സഞ്ജീവ്, രാജീവ്, സന്ദീപ് എന്നിവര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിലെ ഇടനിലക്കാരായ ഗ്വിഡോ ഹാസ്‌ചേക്ക്, കാര്‍ലോ ജിറോസ എന്നിവരുമായി ബന്ധം പുലര്‍ത്തിയിരുന്നതായും സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റൈയല്ലാം അടിസ്ഥാനത്തില്‍ സിബിഐ ത്യാഗിയെ അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com