രാജസ്ഥാനിലും കൂട്ടശിശുമരണം: 51 ദിവസത്തിനുള്ളില്‍ മരിച്ചത് 81 കുട്ടികള്‍; ഗൊരഖ്പൂരില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 16കുട്ടികള്‍

പിന്നോക്ക മേഖലയിലുള്ളവരുടെ കുഞ്ഞുങ്ങള്‍   മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍
രാജസ്ഥാനിലും കൂട്ടശിശുമരണം: 51 ദിവസത്തിനുള്ളില്‍ മരിച്ചത് 81 കുട്ടികള്‍; ഗൊരഖ്പൂരില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 16കുട്ടികള്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബന്‍സ്‌വാരയിലെ മഹാത്മഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലും കൂട്ട ശിശിമരണം. 51 ദിവസത്തിനുള്ളില്‍ 81 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പോഷകഹാരക്കുറവാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 
സംഭവത്തെക്കുറിച്ച അന്വേഷണം നടത്താനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പിന്നോക്ക മേഖലയിലുള്ളവരുടെ കുഞ്ഞുങ്ങളാണ്‌  മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബന്‍സ്വാരയില്‍ മുമ്പും പോഷക കുറവ് കാരണം ശിശു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

അതിനിടയില്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ട ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16കുട്ടികള്‍ കൂടി മരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത് ംന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതോടെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഈ മാസം മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു.ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കനുസരിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായി പ്രിന്‍സിപ്പാള്‍ പികെ സിങ് സ്ഥിരീകരിച്ചിരുന്നു.

ഓക്‌സിജന്‍ തടസ്സം മൂലം നിയോ നേറ്റല്‍ ഐസിയുവിലടക്കം കഴിഞ്ഞിരുന്ന 60 കുഞ്ഞുങ്ങള്‍ മരണപ്പെട്ടതിന് ശേഷം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ലായെന്നാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന ശിശുമരണങ്ങള്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com