വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ല: സുപ്രീം കോടതി

ബാലവിവാഹങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്.
വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ല: സുപ്രീം കോടതി

ഡെല്‍ഹി: ബാലവിവാഹങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്. ബാലലൈംഗിക പീഡന കുറ്റത്തിന് വിവാഹം ഒഴികഴിവല്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം കഴിച്ചിട്ടുണ്ട് എന്ന കാരണത്താല്‍ ഭര്‍ത്താവ് ലൈംഗികബന്ധം പുലര്‍ത്തിയാല്‍ അത് ബാലപീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. 

ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയും ഇന്ത്യയില്‍ നിയമപ്രകാരമുള്ള വിവാഹ പ്രായവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടപ്പെട്ടപ്പോഴാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. ഭാര്യയായ പെണ്‍കുട്ടിക്ക് 15 വയസ് ആയിട്ടുണ്ടെങ്കില്‍ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 375 ല്‍ വ്യക്തമാക്കിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

18 വയസ് പൂര്‍ത്തിയാകാത്ത തന്റെ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് നിയമപരമായി അനുമതി നല്‍കണമെന്നും ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ പേരില്‍ ലൈംഗികപീഡനത്തിന് കേസ് എടുത്തത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. ഇന്ത്യയില്‍ ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇത്തരം വിവാഹങ്ങളില്‍ ഭര്‍ത്താവിന് പലപ്പോവും തുണയാകുന്നത് ഐപിസിയിലെ ഈ വകുപ്പാണെന്നും ഹര്‍ജിയെ എതിര്‍ത്ത് ഇന്റിപ്പെന്‍ഡന്റ് തോട്ട് എന്ന എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com