നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍; മറ്റ് വഴികള്‍ മുന്നിലുണ്ടായിരുന്നു

നോട്ട് അസാധുവാക്കലില്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്റെ അഭിപ്രായം തേടിയിരുന്നു
നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍; മറ്റ് വഴികള്‍ മുന്നിലുണ്ടായിരുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. നോട്ട് അസാധുവാക്കള്‍ പോലുള്ള നടപടികളിലൂടെ ദീര്‍ഘകാലത്തേക്കുള്ള അനുകൂല ഫലം ഉണ്ടാകില്ലെന്ന അറിയാമായിരുന്നു എന്നാണ് രഘുറാം രാജന്റെ പ്രതികരണം. 

ആര്‍ബിഐ ഗവര്‍ണറായിരുന്ന സമയത്ത് രഘുറാം രാജന്‍ നടത്തിയ പ്രസംഗങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഐ ഡു വാട്ട് ഐ ടു എന്ന പുസ്തകത്തിലാണ് രഘുറാം രാജന്റെ വെളിപ്പെടുത്തലുകള്‍. കേന്ദ്ര സര്‍ക്കാരുമായുണ്ടായ ഉരസലുകളെ സംബന്ധിച്ചും പുസ്തകത്തില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ സൂചനകള്‍ നല്‍കുന്നു. 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഉണ്ടാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് അതിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദവും രഘുറാം രാജന്‍ നിഷേധിക്കുന്നു. താന്‍ ആര്‍ബിഐ ഗവര്‍ണറായിരിക്കുന്ന സമയത്ത് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മൂന്നിനായിരുന്നു രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. നോട്ട് അസാധുവാക്കലിന് ശേഷം ഇത് ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട രഘുറാം രാജന്റെ പ്രതികരണം. 

നോട്ട് അസാധുവാക്കലില്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്റെ അഭിപ്രായം തേടിയിരുന്നു. ദീര്‍ഘ കാലം ലക്ഷ്യം വെച്ചുള്ള മാറ്റങ്ങള്‍ക്ക് നോട്ട് അസാധുവാക്കല്‍ പ്രയോജനപ്പെടില്ലെന്ന് താന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com