ഥടാ ഥടാ ഥടാ ഥടാ.. ഇത് ഗൗരിക്കുള്ള ഗാനാഞ്ജലി

വേദന തിങ്ങുന്ന ഹൃദയങ്ങള്‍ കൊണ്ട് നമുക്ക് ശാന്തി പരത്താം, സ്‌നേഹം പരത്താം
ഥടാ ഥടാ ഥടാ ഥടാ.. ഇത് ഗൗരിക്കുള്ള ഗാനാഞ്ജലി


ബംഗളൂരുവില്‍ വധിക്കപ്പെട്ട ഗൗരി ലങ്കേഷിന് ഗാനത്തിലൂടെ സുഹൃത്തുക്കളുടെ ആദരാഞ്ജലി. സത്യത്തിനും വിശ്വാസത്തിനുമെതിരായ ചോരക്കളികള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഗാനം സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിക്കുന്നു.  വേദന തിങ്ങുന്ന ഹൃദയങ്ങള്‍ കൊണ്ട് നമുക്ക് ശാന്തി പരത്താം, സ്‌നേഹം പരത്താം എന്നാണ് പാട്ടില്‍ പറയുന്നത്.

'ഥടാ ഥടാ...' എന്ന് തുടങ്ങുന്ന കവിത ഗൗരിയുടെ കൊലപാതകത്തേയും രാഷ്ട്രീയത്തെയും വരച്ചു കാട്ടുന്നുണ്ട്. 'ഗൗരിയുടെ തലയ്ക്കു നേരെ ഉന്നമിട്ട വെടിയുണ്ടകള്‍ തുളച്ചു കയറിയത് ഞങ്ങളുടെ ഹൃദയങ്ങളിലാണ്. ഈ രക്തം നിലയ്ക്കില്ല... ഈ ദുഃഖം ഒഴിയില്ല...' സുഹൃത്തുക്കള്‍ പാടുന്നു. 

മമത സാഗര്‍ കന്നടയില്‍ എഴുതിയിരിക്കുന്ന കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വാസു ദീക്ഷിതും ബിന്ദുമാലിനി നാരായണസാമിയുമാണ്. ഗൗരിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തുറന്നു കാട്ടുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com