സിര്‍സ ആസ്ഥാനത്ത് കുഴിച്ചിട്ടിരിക്കുന്നത് അറുന്നൂറിലധികം അസ്ഥികൂടങ്ങള്‍; ഗുര്‍മീതിന്റെ അനുയായിയുടെ വെളിപ്പെടുത്തല്‍

സിര്‍സ ആസ്ഥാനത്ത് കുഴിച്ചിട്ടിരിക്കുന്നത് അറുന്നൂറിലധികം അസ്ഥികൂടങ്ങള്‍; ഗുര്‍മീതിന്റെ അനുയായിയുടെ വെളിപ്പെടുത്തല്‍

അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട ഇവിടെ ജര്‍മ്മന്‍ ശാസ്ത്രഞ്ജന്റെ നിര്‍ദേശ പ്രകാരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

പീഡനക്കേസില്‍ ജയിലിലായിരിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ അനുയായികളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സിര്‍സയിലെ ദേര ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ 600ല്‍ അധികം അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഗുര്‍മീതിന്റെ അനുയായി വെളിപ്പെടുത്തിയിരിക്കുന്നത്. 

ദേര മുന്‍ വൈസ് പ്രസിഡന്റ് ഡോ.പി.ആര്‍.നെയിന്‍, ദേര ചെയര്‍പേഴ്‌സന്‍ എന്നിവരെ ഒരുമിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. സിര്‍സയിലെ ദേരാ ആസ്ഥാനത്ത് ഇത്രയധികം അസ്ഥികൂടുങ്ങള്‍ മറവ് ചെയ്തിട്ടുണ്ടെന്നതിന് തെളിവായി രേഖകളും ഇവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. 

അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട ഇവിടെ ജര്‍മ്മന്‍ ശാസ്ത്രഞ്ജന്റെ നിര്‍ദേശ പ്രകാരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതായും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 12 വര്‍ഷം മുന്‍പ് സിര്‍സയില്‍ വെച്ച് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടതായി ഗുര്‍മീതിന്റെ അനുയായികളില്‍ ഒരാളായിരുന്ന യുവതി ആരോപിച്ചിരുന്നു. ഗുര്‍മീതിന്റെ പരസ്യം കണ്ട് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയായിരുന്നു ഇവര്‍ ദാനമായി സിര്‍സ ഹെഡ്‌കോര്‍ട്ടേഴ്‌സിലേക്ക് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com