ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; പെണ്‍കുട്ടിയെ വളഞ്ഞിട്ടു തല്ലി(വീഡിയോ) 

വൈസ് ചാന്‍സിലറിന്റെ വസതിയ്ക്ക മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടികളിലൊരാള്‍ക്ക് നേരെ പൊലാസ് ക്രൂരമായി മര്‍ദനം നടത്തുകയായിരുന്നു
ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; പെണ്‍കുട്ടിയെ വളഞ്ഞിട്ടു തല്ലി(വീഡിയോ) 

ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലായില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദിച്ച് പൊലീസ്. വനിതാ പൊലീസിന്റെ സാന്നിധ്യം പോലുമില്ലാതെയായിരുന്നു പൊലീസ് ആക്രമണം. ശനിയാഴ്ച രാത്രിയാണ് പൊലീസ് അതിക്രമമുണ്ടായത്. വൈസ് ചാന്‍സിലറിന്റെ വസതിയ്ക്ക മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടികളിലൊരാള്‍ക്ക് നേരെ പൊലാസ് ക്രൂരമായി മര്‍ദനം നടത്തുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നു. കുട്ടിയെ മര്‍ദിച്ചതോടെ മറ്റു വിദ്യാര്‍ത്ഥിനികള്‍ പരിഭ്രാന്തരായി. ചിലര്‍ ചിതറി ഓടി. ഇവരേയും പൊലീസ് മര്‍ദിച്ചു. 

സര്‍വകകാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പീഡനത്തില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനികള്‍ സമരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരണാസി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയത്.


യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. വനിതാ ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാനും പൊലീസ് ശ്രമിച്ചെന്ന് ആരോപണമുയരുന്നു. 
സമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദസ്‌റ അവധി മൂന്നു ദിവസത്തേക്ക് കൂടി നീട്ടാന്‍ സര്‍വകലാശാല തീരുമാനിച്ചു. 

ബേട്ടി ബചാവോ,ബേട്ടി പഠാവോയുടെ ബിജെപി വെര്‍ഷനാണ് സര്‍വകലാശാലയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഎച്ച്‌യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജിനെ അപലപിക്കുന്നുവെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com