ആക്രമണം ഉണ്ടാകുമെന്ന് ഭയം ; ആസിഫ ബാനുവിന്റെ കുടുംബം വീ​ട്​ ഉ​പേ​ക്ഷി​ച്ച്​ നാ​ടുവി​ട്ടു

പ്രതികളെ പിടികൂടിയതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഹമ്മദ് യൂസഫ് പു​ജ്​​വാ​ല​യും കുടുംബവും പ​ലാ​യ​നം ചെ​യ്​​ത​ത്
ആക്രമണം ഉണ്ടാകുമെന്ന് ഭയം ; ആസിഫ ബാനുവിന്റെ കുടുംബം വീ​ട്​ ഉ​പേ​ക്ഷി​ച്ച്​ നാ​ടുവി​ട്ടു

കശ്മീർ : ജമ്മുകശ്മീരിലെ കത്വയിൽ കൂട്ടബലാൽസം​ഗം ചെയ്ത് കൊന്ന ആസിഫ ബാനുവിന്റെ കുടുംബം  റ​സാ​ന ഗ്രാ​മ​ത്തി​ലെ വീ​ട്​ ഉ​പേ​ക്ഷി​ച്ച്​ നാ​ടു വി​ട്ടു. കേസിൽ പ്രതികളെ പിടികൂടിയതിനെതിരെ ജമ്മു ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ 52കാ​ര​നാ​യ മുഹമ്മദ് യൂസഫ് പു​ജ്​​വാ​ല, ഭാ​ര്യ ന​സീ​മ, ര​ണ്ട്​ കു​ട്ടി​ക​ൾ എ​ന്നി​വ​ർ വീട് ഉപേക്ഷിച്ച്  പ​ലാ​യ​നം ചെ​യ്​​ത​ത്. 

ചൊ​വ്വാ​ഴ്​​ച രാ​ത്രി ആ​രോ​ടും പ​റ​യാ​തെ വീ​ട്​ വി​ട്ട​തായാണ് റിപ്പോർട്ട്. കന്നുകാലികളെയും ഇവർ കൊണ്ടുപോയിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ അടുത്തമാസം ​രസാന ​ഗ്രാമത്തിലെ വീട് ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പു​ജ്​​വാ​ലയും കുടുംബവും. ഇതിനിടെയാണ് ആസിഫയ്ക്ക് നേരെ ദാരുണമായ ആക്രമണം ഉണ്ടായത്. 

ആസിഫയും കുടുംബവും താമസിച്ചിരുന്ന വീട്‌
ആസിഫയും കുടുംബവും താമസിച്ചിരുന്ന വീട്‌

മുഹമ്മദ് യൂസഫ് പു​ജ്​​വാ​ല​യും കുടുംബവും സാം​ബ ജി​ല്ല​യി​ൽ പു​ജ്​​വാ​ല​യു​ടെ സ​ഹോ​ദ​രന്റെ വീട്ടിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. അ​തേ​സ​മ​യം, പു​ജ്​​വാ​ല​യു​ടെ സ​ഹോ​ദ​ര​ൻ അ​ഖ്​​ത​റിന്റെ മ​ക​ളാ​ണ്​ ആ​സി​ഫ ബാ​നു​വെ​ന്നും, കു​ട്ടി​യെ ഇ​വ​ർ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും സഹോദരൻ നി​സാ​ർ അ​ഹ്​​മ​ദ്​ ഖാ​ൻ വ്യ​ക്​​ത​മാ​ക്കി. ഭാ​ര്യ ന​സീ​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ്​ ആ​സി​ഫ​യെ ദ​ത്തെ​ടു​ത്ത​ത്. അ​വ​ൾ ഒാ​ടി​ക്ക​ളി​ച്ച പ്രദേശങ്ങൾ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ നി​ന്ന്​ ആ​ക്ര​മ​ണം ഭ​യ​ന്നാ​ണ്​ പു​ജ്​​വാ​ല നാ​ടു​വി​ട്ട​തെ​ന്നും നി​സാ​ർ അ​ഹ്​​മ​ദ്​ ഖാ​ൻ പ​റ​ഞ്ഞു.

അതേസമയം ആസിഫയുടെ കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആരോപിച്ച് ജമന്മു ബാർ അസോസിയേഷൻ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. ജമ്മുകശ്മീർ പാന്തേഴ്സ് പാർട്ടിയും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്. പ്രതികൾക്ക് അനുകൂലമായി റാലി നടത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. അതേസമയം സർക്കാരും പൊലീസും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് ഹുറിയത്ത് കോൺഫറൻസ് ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com