കത്തുവ സംഭവം രാജ്യത്തിനു നാണക്കേട്: രാഷ്ട്രപതി

നമ്മള്‍ എന്തു തരത്തിലുള്ള സമൂഹമായാണ് മാറിക്കൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നെന്ന് രാഷ്ട്രപതി
കത്തുവ സംഭവം രാജ്യത്തിനു നാണക്കേട്: രാഷ്ട്രപതി

ന്യൂഡല്‍ഹി: കത്തുവ സംഭവം രാജ്യത്തിനു നാണക്കേടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം കിട്ടി എഴുപതു വര്‍ഷത്തിനു ശേഷവും ഇത്തരമൊരു സംഭവമുണ്ടാവുക എന്ത് ലജ്ജാകരമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ കത്രയില്‍ സര്‍വകലാശാലയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ എന്തു തരത്തിലുള്ള സമൂഹമായാണ് മാറിക്കൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഒരു പെണ്‍കുട്ടിക്കും ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നമുക്കാണ്- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മികച്ച മെഡല്‍ നേട്ടം കൈവരിച്ചത് വനിതകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുത്രിമാരാണ് അവര്‍. മനിക ബത്ര, മേരി കോം, മീരാബായ് ചാനു, സംഗീത ചാനു, സൈന നെഹ്വാള്‍, ഹീന സിന്ധു തുടങ്ങിയവരെടു പേരെടുത്തു പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രശംസ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com