കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തത വേണമെന്ന ഭേദഗതി തള്ളി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്;  നിലപാട് വ്യക്തമാണെന്ന് കേന്ദ്ര നേതൃത്വം

പാര്‍ട്ടി രാഷ്ട്രീയ പ്രമേയ രേഖയില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കണം എന്ന ഭേദഗതി  സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി
കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തത വേണമെന്ന ഭേദഗതി തള്ളി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്;  നിലപാട് വ്യക്തമാണെന്ന് കേന്ദ്ര നേതൃത്വം


കൊല്ലം: പാര്‍ട്ടി രാഷ്ട്രീയ പ്രമേയ രേഖയില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കണം എന്ന ഭേദഗതി  സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി. ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കേണ്ടതില്ലെന്നും പാര്‍ട്ടി നിലപാട് വ്യക്തമാണെന്നും നേതൃത്വം വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ മതേതര ജനാധിപത്യ കക്ഷികളോടും സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സഖ്യമോ ധാരണയോ ആകാം എന്നാണ് സിപിഐ രാഷ്ട്രീയ പ്രമേയം പറയുന്നത്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എന്നുള്ള വരികൂടി ചേര്‍ക്കണം എന്നായിരുന്നു ചില സമ്മേളന പ്രതിനിധികളുടെ നിലപാട്. ഇത് തള്ളിയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചിരിക്കുന്നത്. 

കേന്ദ്ര സെക്രട്ടേറിയറ്റിലെ അംഗംബലം ഒമ്പതില്‍ നിന്ന് പതിനൊന്നാക്കണം എന്ന ഭേദഗതി കേന്ദ്രനേതൃത്വം അംഗീകരിച്ചു. പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കില്ല. 

'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com