രാജ്യത്തെ കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കിയത് ജയ്ഷാ; അമിത് ഷായുടെ മകനെതിരെ സിദ്ധരാമയ്യ

രാജ്യത്ത് കുരുമുളകിന്റെ വിലയിടവിന് കാരണം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
രാജ്യത്തെ കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കിയത് ജയ്ഷാ; അമിത് ഷായുടെ മകനെതിരെ സിദ്ധരാമയ്യ

ബംഗലൂരു: രാജ്യത്ത് കുരുമുളകിന്റെ വിലയിടവിന് കാരണം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിയറ്റ്‌നാമില്‍ നിന്നും മോദി സര്‍ക്കാര്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് തദ്ദേശീയരായ കര്‍ഷകരെ ദുരിതത്തിലാക്കുന്നത്.
ഈ ഇറക്കുമതിക്ക് പിന്നില്‍ ജയ്ഷായാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

നോട്ടുനിരോധനത്തിന് പിന്നാലെ ജയ്ഷായുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവില്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന വിയറ്റ്‌നാമില്‍ നിന്നുളള ഇറക്കുമതിയാണ് ഇതിന് ഒരു പ്രധാനകാരണം. തെക്കനേഷ്യന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രയോജനപ്പെടുത്തി ശ്രീലങ്ക വഴിയാണ് കുരുമുളക് ഇന്ത്യയില്‍ എത്തിക്കുന്നത്. ഡ്യൂട്ടി ഇളവ് ലഭിക്കുമെന്നതാണ് ശ്രീലങ്കയെ ആശ്രയിക്കാന്‍ കാരണം. ഇതാണ് കുരുമുളകിന്റെ വില രാജ്യത്ത് ഇടിയാന്‍ കാരണമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com