ശുചിത്വമില്ലെങ്കിൽ സൗജന്യ അരിയില്ല; വിവാദ സർക്കുലറുമായി കിരൺ ബേദി
പുതുച്ചേരി: അധികാരപരിധി ലംഘിച്ച് സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെട്ട് വീണ്ടും പുതുച്ചേരി ലഫ്. ഗവർണർ കിരണ്‍ ബേദി. ശുചിത്വം പരിപാലിച്ചില്ലെങ്കിൽ പാവങ്ങൾക്കുള്ള സൗജന്യ അരിവിതരണം നിർത്തുമെന്നാണ് ബേദിയുടെ സർക്കുലർ.തുറസായ സ്ഥലത്ത് മലവിസർജനം നടത്തുന്നില്ലെന്നും മാലിന്യം അ ലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നുമുള്ള ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമെ സൗജന്യമായി അരിവിതരണം ചെയ്യുകയുള്ളുവെന്നാണ് ബേദിയുടെ സർക്കുലറിൽ ഉള്ളത്.
സൗജന്യ അരി വേണമെന്നുള്ളവർ എംഎൽഎയും സിവിൽ സപ്ലൈസ് കമ്മീഷണറും സംയുക്തമായി നൽകുന്ന ശുചിത്വ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജൂണ്‍ മാസം മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. അതുവരെ സൗജന്യ അരി വിതരണം നിർത്തിവെക്കണമെന്നും നിർദേശമുണ്ട്. സൗജന്യ അരി വേണമെങ്കിൽ ഗ്രാമങ്ങളെല്ലാം നാല് ആഴ്ചയ്ക്കകം ശുചിയാക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്തെ ശുചിത്വപൂർണമാക്കാൻ താൻ പ്രതിജ്ഞാബദ്ധമാണ്. കാര്യങ്ങൾ ഇതുപോലെ മു ന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ബേദി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാരിന്റെ പ്രധാന ജനകീയപ ദ്ധതികളിലൊന്നാണ് സൗജന്യ അരിവിതരണം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ പകുതിയോളം പേർക്ക് പദ്ധതിവഴി സൗജന്യമായി അരി ലഭിക്കുന്നുണ്ട്. സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ ലഫ്.ഗവർണർ അനാവശ്യമായി തടസം നിൽക്കുകയാണെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വി.നാരായണസ്വാമി ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

