കുറ്റക്കാരെ വിടില്ല; ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ ഓഡിറ്റര്‍മാര്‍ക്ക് വീഴ്ചയുണ്ടായി: ജെയ്റ്റ്‌ലി

ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കണമെന്നതു സംബന്ധിച്ച് ബാങ്കിങ് മേഖലയിലെ നിരീക്ഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ തീരുമാനമുണ്ടാകേണ്ടതുണ്ട്
arun-jaitley_
arun-jaitley_

ന്യൂഡല്‍ഹി:പിഎന്‍ബി തട്ടിപ്പില്‍ കുറ്റം ചെയ്തവരെ പിന്തുടര്‍ന്ന് പിടികൂടുമെന്ന് പിടികൂടുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി വ്യവസായി നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന.

തട്ടിപ്പു നടത്തിയവരെ പിടികൂടേണ്ടത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. ക്രമക്കേടുകള്‍ കണ്ടെത്താതെ പോയതില്‍ ഓഡിറ്റേഴ്‌സിനു വലിയ വീഴ്ചയുണ്ടായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണം. ബാങ്കിങ് മേഖലയില്‍ ക്രമക്കേടുകള്‍ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ബാങ്കിങ് സംവിധാനത്തിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എന്തുകൊണ്ടു സാധിച്ചില്ലെന്നു ഓഡിറ്റര്‍മാര്‍ സ്വയം വിലയിരുത്തണം. ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കണമെന്നതു സംബന്ധിച്ച് ബാങ്കിങ് മേഖലയിലെ നിരീക്ഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ തീരുമാനമുണ്ടാകേണ്ടതുണ്ട്. ബാങ്കുകളിലെ ക്രമക്കേടുകള്‍ മുളയിലേ നുള്ളിക്കളയുക മാത്രമല്ല, അവ ആവര്‍ത്തിക്കുന്നില്ലെന്നും നിരീക്ഷണ വിഭാഗം ഉറപ്പാക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ പലപ്പോഴും മാനേജ്‌മെന്റ്തലത്തില്‍ തന്നെ പാളിച്ചകളുണ്ട്. അതിനാല്‍ ക്രമക്കേടുകള്‍ നടത്തുന്നവരെ കണ്ടെത്താനാകുന്നില്ലെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com