'ഹിന്ദുക്കളേ, നാം രണ്ട് നമുക്ക് 18'; കിട്ടുന്ന അവസരം മുതലാക്കി പരമാവധി കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ഉപദേശവുമായി ബിജെപി എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2018 05:21 PM  |  

Last Updated: 24th February 2018 05:24 PM  |   A+A-   |  

bjp_mla

 

നാം രണ്ട് നമുക്ക് 18 എന്നാണ് ബിജെപി എംഎല്‍എ വിക്രം സെയ്‌നിയുടെ ഉപദേശം. രണ്ടും മൂന്നുമല്ല ഹിന്ദുക്കള്‍ കഴിയുന്നത്ര കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് ഉത്തര്‍പ്രദേശിലെ ഖടൗലി എംഎല്‍എയ്ക്ക് ജനങ്ങളോട് പറയുവാനുള്ളത്. മുസാഫിര്‍നഗറില്‍ വെള്ളിയാഴ്ച നടന്ന ജനസംഖ്യ നിയന്ത്രണ പരിപാടിക്കിടെയായിരുന്നു ഹിന്ദുക്കള്‍ അംഗബലം കൂട്ടേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ജനപ്രതിനിധി വാചാലനായത്. 

കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നും ജനസംഖ്യ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കണമെന്നുമാണ് വിക്രം സെയ്‌നി പറയുന്നത്. നിങ്ങള്‍ തീര്‍ത്തും സ്വതന്ത്ര്യരാണെന്നും ഇതിനാല്‍ ഹിന്ദുക്കള്‍ കിട്ടുന്ന അവസരം പരമാവധി മുതലാക്കണമെന്നുമാണ് എംഎല്‍എയുടെ ഉപദേശം.

തന്റെ ജീവിതത്തിലെ അനുഭവവും ചേര്‍ത്തായിരുന്നു എംഎല്‍എയുടെ പ്രസംഗം. രണ്ട് കുട്ടികള്‍ ജനിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ ഇനി കുട്ടികള്‍ വേണ്ടെന്നു പറഞ്ഞെന്നും എന്നാല്‍ കുട്ടികളുണ്ടാക്കുന്നത് നിര്‍ത്തില്ലെന്ന് ഭാര്യയോട് തീര്‍ത്തു പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എംഎല്‍എക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്.