ത്രിപുരയിലെ പ്രചാരണത്തിന് കേരള നേതാക്കളില്ല; സിപിഎം പ്രചാരണം ആരംഭിക്കുന്നത് മണിക് സര്‍ക്കാരിന്റെ റാലിയോടെ

 ത്രിപുരയെ കൂടാതെ പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തില്‍ നിന്ന് ഒറ്റ നേതാവ് പോലും  പ്രചാരണത്തിന് എത്തുന്നില്ല
ത്രിപുരയിലെ പ്രചാരണത്തിന് കേരള നേതാക്കളില്ല; സിപിഎം പ്രചാരണം ആരംഭിക്കുന്നത് മണിക് സര്‍ക്കാരിന്റെ റാലിയോടെ


അഗര്‍ത്തല: തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുന്ന ത്രിപുരയില്‍ ഇടതു മുന്നണിയുടെ പ്രചാരണ പരിപാടികള്‍ നാളെമുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലിയോടെയാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. അഗര്‍ത്തലയിലെ ദുക്‌ലിയിലാണ് മണിക് സര്‍ക്കാരിന്റെ റാലി. കേന്ദ്ര നേതാക്കളെ അണി നിരത്തി ശക്തമായ പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ത്രിപുരയില്‍ എത്തുന്ന നേതാക്കളുടെ പട്ടിക സംസ്ഥാന കമ്മിറ്റി പുറത്തുവിട്ടു.  ത്രിപുരയെ കൂടാതെ പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തില്‍ നിന്ന് ഒറ്റ നേതാവ് പോലും  പ്രചാരണത്തിന് എത്തുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 


പ്രധാന പ്രചാരണ നേതാവ് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്,ബിമന്‍ ബോസ്,സൂര്യകാന്ത് മിശ്ര,സുഭാഷിണി അലി, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ പട്ടികയിലുള്ളത്. ബംഗാളില്‍ നിന്നുള്ള മറ്റ് ചില നേതാക്കളും പട്ടികയിലുണ്ട്. എന്നാല്‍ ബിജെപി ഏറ്റവും കൂടുതല്‍ കടന്നാക്രമണം നടത്തുകയും അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുയും ചെയ്യുന്ന കേരളത്തില്‍ നിന്ന് പാര്‍ട്ടി ആരേയും ത്രിപുരയിലേക്ക് പ്രചാരണത്തിന് നിശ്ചയിച്ചിട്ടില്ല. കേരളത്തെക്കാള്‍ മികച്ച ഭരണം നടക്കുന്നിത് ത്രിപുരയിലാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തെ ത്രിപുരയിലെ പ്രതിനിധികള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ കേരളം ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 

കോണ്‍ഗ്രസും ത്രിണുമൂല്‍ കോണ്‍ഗ്രസും നിര്‍ജീവമായ സംസ്ഥാനത്ത് പ്രധാന പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിലാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപി ദേശീയ നേതാക്കളെയടക്കം രംഗത്തിറക്കി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കഴിഞ്ഞിരുന്നു. ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നാളെ നടക്കാന്‍ പോകുന്ന ആദ്യ റാലിക്ക് മുമ്പായി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com