ത്രിപുര കഴിഞ്ഞു; കേരളവും ബിജെപി പിടിച്ചെടുക്കുമെന്ന് മീനാക്ഷി ലേഖി

ഭരണപരാജയമാണ് ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടിയായതെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി
ത്രിപുര കഴിഞ്ഞു; കേരളവും ബിജെപി പിടിച്ചെടുക്കുമെന്ന് മീനാക്ഷി ലേഖി
Updated on
1 min read

ന്യൂഡല്‍ഹി: ഭരണപരാജയമാണ് ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടിയായതെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി. ത്രിപുര കഴിഞ്ഞു, ഇനി കേരളവും ബിജെപി പിടിച്ചെടുക്കുമെന്ന് അവര്‍ പറഞ്ഞു. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അവസാനമിട്ട് ത്രിപുരയില്‍ ബിജെപി വിജയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു അവര്‍. 

മൂന്നിലൊന്ന് ഭൂരിപക്ഷം നേടിയാണ് ബിജെപി ത്രിപുര പിടിച്ചെടുത്തത്. നാല്‍പ്പത് സീറ്റുകള്‍ എന്‍ഡിഎ നേടിയപ്പോള്‍ ഇടത് മുന്നണി 19 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയി. 2013ല്‍ ഒരു സീറ്റ് പോലും ലഭിക്കാതിരുന്നിടത്തു നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com