ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തം  സംഭവിക്കും: ജയറാം രമേശ്

ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തം സംഭവിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തം  സംഭവിക്കും: ജയറാം രമേശ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തം സംഭവിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാലത്തിന് അനുസരിച്ച് മാറാന്‍ ഇടതുപക്ഷം തയ്യാറാകാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ത്രിപുരയില്‍ 25 വര്‍ഷം നീണ്ടു നിന്ന ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തിയ പശ്ചാതലത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം. 

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം നിലപാട് മയപ്പെടുത്താന്‍ ഈ തെരഞ്ഞെടുപ്പ് ഫലം കാരണമായേക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.  കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് വീണ്ടും സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. നാളെ ആരംഭിക്കുന്ന ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രാകാശ് കാരാട്ട്,കേരള പക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.ത്രിപുര പരാജയം കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യവും വേണ്ട എന്ന നിലപാട് മയപ്പെടുത്താന്‍ കേരളഘടകത്തിന് മേല്‍ സമ്മര്‍ദ്ദമേറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com