മോദിയെ വട്ടം കറക്കി ചന്ദ്രബാബു നായിഡു; വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചേക്കും

എന്‍ഡിഎ സഖ്യം അവസാനിപ്പിക്കാന്‍ തയ്യാറെയടുക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചേക്കും.
മോദിയെ വട്ടം കറക്കി ചന്ദ്രബാബു നായിഡു; വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യം അവസാനിപ്പിക്കാന്‍ തയ്യാറെയടുക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചേക്കും. വെള്ളിയാഴ്ച അമരാവതിയില്‍ പാര്‍ട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോ ചേര്‍ന്നതിന് ശേഷം സഖ്യം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ആന്ധ്രാ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപനം നടത്തും. 

ബിഎസ്പി നേതാവ് മായാവതിയുമായും എസ്പി നേതാവ് മുലായം സിങ് യാദവുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയേക്കും. ആന്ധ്രക്ക് പ്രത്യേക പതവികള്‍ നല്‍കിയില്ലെങ്കില്‍ സഖ്യമുപേക്ഷിക്കാനുള്ള നായിഡുവിന്റെ തീരുമാനത്തിന് പാര്‍ട്ടി എംപിമാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തെ അപമാനിക്കുകയും പറ്റിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ.വി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. അവിശ്വാസ പ്രമേയത്തിന് മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടിയിട്ടുണ്ടെന്ന് സുബ്ബ റെഡ്ഡി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com