കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ്, ഫലം 15ന്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെയും തീയതി പ്രഖ്യാപിച്ചു
കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ്, ഫലം 15ന്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു തീയതി തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായി എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കും. മെയ് പതിനഞ്ചിനാണ് വോട്ടെണ്ണല്‍. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തി വോട്ട് ഉറപ്പുവരുത്തുന്നതിന് വോട്ടര്‍മാര്‍ക്ക് രശീതി നല്‍കുന്ന വിവിപാറ്റ് സംവിധാനം എല്ലാ മണ്ഡലങ്ങളിലും ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുണ്ടാക്കും. സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കും.

കര്‍ണാടകയില്‍ 4.96 കോടി വോട്ടര്‍മാരാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചു. വോട്ടര്‍മാരുടെ സൗകര്യത്തിനായി കന്നഡയിലും ഇംഗ്ലിഷിലും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇരുപത്തിയെട്ടു ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുക. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഒപി റാവത് പറഞ്ഞു. 

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും കമ്മിഷനെ അറിയിക്കാം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ ആവശ്യപ്പെട്ടു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും പ്രചാരണരംഗത്ത് ഇഞ്ചോടിച്ച് പോരാടുകയാണ്. ദേശീയ നേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമാണ്. ഭരണം നിലനിര്‍ത്താനുളള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com