ബല്ലാരിയില്‍ റെഡ്ഡി സഹോദരനൊപ്പം വേദി പങ്കിട്ട് മോദി; ബിജെപിയുടെ അഴിമതി വിരുദ്ധ പ്രചാരണം പൊളിയുന്നു

50,000 കോടിയുടെ ഖനന അഴിമതി കേസ് നേരിടുന്ന ബെല്ലാരിയിലെ റെഡ്ഡി  സഹോദരങ്ങളില്‍ ഒരാളായ ഗല്ലി സോമശേഖര റെഡ്ഡിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബല്ലാരിയില്‍ റെഡ്ഡി സഹോദരനൊപ്പം വേദി പങ്കിട്ട് മോദി; ബിജെപിയുടെ അഴിമതി വിരുദ്ധ പ്രചാരണം പൊളിയുന്നു


ബല്ലാരി: 50,000 കോടിയുടെ ഖനന അഴിമതി കേസ് നേരിടുന്ന ബെല്ലാരിയിലെ റെഡ്ഡി  സഹോദരങ്ങളില്‍ ഒരാളായ ഗല്ലി സോമശേഖര റെഡ്ഡിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കേസില്‍ പെട്ട റെഡ്ഡി സഹോദരങ്ങളുടെ ബന്ധുക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് ബിജെപിയില്‍ കനത്ത വിവാദത്തിന് വഴിവെച്ചിരുന്നു. പ്രമുഖ  നേതാക്കളുടെ എതിര്‍പ്പ്  മറികടന്നാണ് മോദി റെഡ്ഡി സഹോദരനൊപ്പം വേദി പങ്കിട്ടിരിക്കുന്നത്. റെഡ്ഡി സഹോദരങ്ങള്‍ക്ക് സംസ്ഥാന ബിജെപിയുള്ള  സ്ഥനമാണ് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുന്നത്. 

റെഡ്ഡി കുടുംബത്തിലെ ഏഴുപേര്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ബെല്ലാരിയില്‍ ശക്തമായ സ്വാധീനമുള്ള റെഡ്ഡി സഹോദരങ്ങള്‍ ബിജെപി വിജയം എളുപ്പമാക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങിയായിരുന്നു കേന്ദ്രനേതൃത്വം റെഡ്ഡി കുടുംബാഗംങ്ങള്‍ക്ക് സീറ്റ് നല്‍കിയത്.  സോമശേഖര റെഡ്ഡിക്കും സഹോദരനായ കരുണാകര റെഡ്ഡിക്കും ബിജെപി ബല്ലാരിയില്‍ തന്നെയാണ് സീറ്റ് നല്‍കിയിരുന്നത്‌. ഇതോടെ ബിജെപിയുടെ അഴിമതി വിരുദ്ധ മുഖം പൊളിഞ്ഞു വീണിരിക്കുകയാണ്. 

റെഡ്ഡി സഹോദരന്‍മാര്‍ ബിജെപിയെ വിലയ്‌ക്കെടുത്തെന്ന് ഇതിനകം വിവിധ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ബല്ലാരിയില്‍ മത്സരിക്കാന്‍ റെഡ്ഡി സഹോദരങ്ങളില്‍ മുതിര്‍ന്നയാളായ ജനാര്‍ദ്ദന റെഡ്ഡി ഇക്കുറി സീറ്റ് തേടിയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.  റെഡ്ഡി സഹോദരന്‍മാരുമായി വേദി പങ്കിടുന്നത് തെരഞ്ഞടുപ്പില്‍ ദോഷമാകുമെന്നതിനെ തുടര്‍ന്ന് അമിത് ഷാ ബെല്ലാരിയിലെ തെരഞ്ഞെടുപ്പ് റാലി ഉപേക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com