അവാര്‍ഡ് ദാന ചടങ്ങ് രാജ്യത്തിന് നാണക്കേടായി; വിട്ടുനിന്നവരുടെ നിലപാടാണ് ശരിയെന്ന്‌ റിദ്ധി സെന്‍ 

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് രാജ്യത്തിന് നാണക്കേടെന്ന് നടന്‍ റിദ്ധി സെന്‍.
അവാര്‍ഡ് ദാന ചടങ്ങ് രാജ്യത്തിന് നാണക്കേടായി; വിട്ടുനിന്നവരുടെ നിലപാടാണ് ശരിയെന്ന്‌ റിദ്ധി സെന്‍ 

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് രാജ്യത്തിന് നാണക്കേടെന്ന് നടന്‍ റിദ്ധി സെന്‍. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ നിലപാടാണ് ശരിയെന്നും മികച്ച നടനുളള അവാര്‍ഡ് നേടിയ റിദ്ധി സെന്‍ വ്യക്തമാക്കി.

രാജ്യത്തെ കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നും റിദ്ധി സെന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇദ്ദേഹം രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

വ്യാഴാഴ്ച നടന്ന പുരസ്‌കാര ചടങ്ങില്‍ 120 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 55 പേര്‍ വിട്ടുനിന്നതായാണ് കണക്ക്. കേരളത്തില്‍ നിന്നടക്കമുളള പ്രമുഖ നടീനടന്മാരാണ് പുരസ്‌കാരങ്ങള്‍  നല്‍കുന്നതില്‍ വിവേചനം കാണിച്ചു എന്ന് ആരോപിച്ചു വിട്ടുനിന്നത്. പുരസ്‌കാരങ്ങള്‍ മുഴുവനും രാഷ്ട്രപതി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. ഇത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com