കുറ്റവിചാരണ നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയതെന്നാണ് ഹര്‍ജിയിലെ ആരോപണം
കുറ്റവിചാരണ നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ കുറ്റവിചാരണാ നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗങ്ങളാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കുറ്റവിചാരണ നോട്ടീസ് കിട്ടിയാല്‍ അന്വേഷണ സമിതി രൂപീകരിക്കുകയെന്നത് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നിയമപരമായ ചുമതലയാണൈന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു നിര്‍വഹിക്കാതെയാണ് നോട്ടീസ് തള്ളിയതെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. 

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടി നേരത്തെ തന്നെ വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ധൃതിപിടിച്ചാണ് വെങ്കയ്യ നാഡിയു നോട്ടീസ് തള്ളിയത് എന്നായിരുന്നു ആക്ഷേപം. എന്നാല്‍ വേണ്ടത്ര കൂടിയാലോചനകള്‍ക്കു ശേഷമാണ് നോട്ടീസ് തള്ളിയത് എന്നായിരുന്നു നായിഡുവിന്റെ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നോട്ടീസില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും നായിഡു ചൂണ്ടിക്കാട്ടിയിരുന്നു. 

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ളം സംഘമാണ് ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്.64 എംപിമാരാണ് നോട്ടീസില്‍ ഒപ്പുവച്ചത്. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ഒപ്പുവച്ചാല്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കാമെന്നാണ് ചട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com