കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കേന്ദ്രം;  സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കേന്ദ്രം;  സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

റമദാന്‍ വൃതാരംഭത്തിന്റെ പശ്ചാച്ചത്തലത്തിലാണ് നടപടി. അടിയന്ത്രി സാഹചര്യങ്ങളിലല്ലാതെ പ്രത്യാക്രമണം നടത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു
Published on

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റമദാന്‍ വൃതാരംഭത്തിന്റെ പശ്ചാച്ചത്തലത്തിലാണ് നടപടി. അടിയന്ത്രി സാഹചര്യങ്ങളിലല്ലാതെ പ്രത്യാക്രമണം നടത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു

കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. സര്‍ക്കാര്‍ നടപടി പൂര്‍ണമനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു. നേരത്ത തന്നെ ഇത്തരമൊരു ആവശ്യം മുഖ്യമന്ത്രി മുന്നോട്ട് വെച്ചെങ്കിലും അംഗീകരിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും സൈനിക മേധാവിയും തയ്യാറായിരുന്നില്ല. തീവ്രവാദികള്‍ വെടിനിര്‍ത്തലിന് തയ്യാറായാല്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുവെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com