ആനന്ദ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി; ഒരു എംഎല്‍എയെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് കടത്തി: ബിജെപിക്കെതിരെ ജെഡിഎസ്

ആനന്ദ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി; ഒരു എംഎല്‍എയെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് കടത്തി: ബിജെപിക്കെതിരെ ജെഡിഎസ്

കര്‍ണാടകയില്‍ എംഎല്‍എമാരെ വരുതിയിലാക്കാന്‍ ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസാമി

ബെംഗലൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ വരുതിയിലാക്കാന്‍ ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസാമി. കോണ്‍ഗ്രസ് എംഎല്‍എ ആനനദ് സിങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും തങ്ങളുടെ പക്ഷത്ത് നിന്ന് ഒരു എംഎല്‍എയെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഡല്‍ഹിക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മോദി ഭരണഘടന സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. വെളുപ്പിനാണ് ആനന്ദ് സിങിനെക്കുറിച്ച് വിവരം ലഭിച്ചത്. ബിജെപി കോണ്‍ഗ്രസ്-ജെഡിഎസ്എംഎല്‍എമാരെ നിരന്തരം ഭീഷണിപ്പെടുത്തുകയും വന്‍ വാഗ്ദാനങ്ങള്‍ നടത്തി ചാക്കിലാക്കാന്‍ ശ്രമിക്കുകയുമാണ്. സംസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒത്തൊരുമിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണര്‍ വാജുഭായി വാലയും പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്ത് വംശജരായ ത്രിമൂര്‍ത്തികളാണെന്നും കുമാരസ്വാമി വിശേഷിപ്പിച്ചു. കര്‍ണ്ണാടകയില്‍ ഗുജറാത്തി ബിസിനസ്' തുടങ്ങാന്‍ കഴിയും എന്നാണ് ത്രിമൂര്‍ത്തികള്‍ കരുതുന്നത്. ഞങ്ങള്‍ അത് അനുവദിക്കില്ല. ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു. 2008 ല്‍ അവര്‍ ചെയ്തതുപോലെ സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ഇപ്പോഴും അവരുടെ ലക്ഷ്യം, അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com