ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്, ആകാശം ഇടിഞ്ഞു വീഴുമോയെന്ന് ബിജെപി, ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്തിനെന്ന് കോടതി; സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങള്‍ ഇങ്ങനെ

അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചവരെ നീണ്ടുനിന്ന അസ്വാഭാവിക വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന സുപ്രീംകോടതി തീരുമാനമുണ്ടയാത്
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് കോണ്‍ഗ്രസ്, ആകാശം ഇടിഞ്ഞു വീഴുമോയെന്ന് ബിജെപി, ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്തിനെന്ന് കോടതി; സുപ്രീംകോടതിയിലെ വാദപ്രതിവാദങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചവരെ നീണ്ടുനിന്ന അസ്വാഭാവിക വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന സുപ്രീംകോടതി തീരുമാനമുണ്ടയാത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദത്തില്‍ കോണ്‍ഗ്രസും ബിജെപിയും അടവുകള്‍ പതിനെട്ടും പ്രയോഗിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ രാഷ്ട്രീയ നാടകത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വാദിച്ചപ്പോള്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നായിരുന്നു ബിജെപിയുടെ മറുവാദം.  കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി ഹീജരായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി  മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും ഹാജരായി. 

മൂന്നു കക്ഷികളുടെയും വാദങ്ങള്‍ ഇങ്ങനെ:

കോണ്‍ഗ്രസ് വാദങ്ങള്‍:

>ജാര്‍ഖണ്ഡ് കേസില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. 

>ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു. ഗവര്‍ണറുടെ നടപടി സംശയകരം. 

>കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ട്, ഭുരിപക്ഷമുള്ള സഖ്യത്തെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടത്.

>ഗോവ കേസില്‍ നടത്തിയ സുപ്രീം കോടതി വിധി പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍.

>കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതി. ബിജെപിക്ക് 15ദിവസം നല്‍കിയത് കേട്ടുകേഴ് വിയില്ലാത്തത്.

>ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്യാം, രാഷ്ട്രപതി ഭരണം പോലും കോടതി റദ്ദാക്കിയിട്ടുണ്ട്.

>സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിടണം.

ബിജെപിയുടെ വാദങ്ങള്‍

>ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയ്ക്കുള്ളിലാണ്.

>സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം അവകാശമുന്നയിച്ചത് ബിജെപിയാണ്.

>ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. അതിനാല്‍ ഗവര്‍ണറുടെ നടപടി വിവേചനപരമല്ല. 

>കേസ് കേള്‍ക്കാന്‍ അടിയന്തിര സാഹചര്യമെന്ത്. ഇവിടെ ആകാശം ഇടിഞ്ഞുവീണോ.

>ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി വേണമെങ്കില്‍ കുറയ്ക്കാം.

>ഗവര്‍ണറുടെ ചുമതലയില്‍ ഹര്‍ജിക്കാര്‍ തടസം നില്‍ക്കുന്നു.
    
കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍

>ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍.

>സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ഗവര്‍ണറുടെ ബോധ്യത്തെ ചോദ്യം ചെയ്യാനാകില്ല.

>അഭ്യൂഹങ്ങളുടെ പുറത്താണ് കോണ്‍ഗ്രസ് ഹര്‍ജി. 

>സത്യപ്രതിജ്ഞയ്ക്ക് സ്‌റ്റേ വേണ്ട. വേണമെങ്കില്‍ കോടതിക്ക് പിന്നിട് പരിഗണിക്കാം.

>ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി.

കോടതി പറഞ്ഞത്

>ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്യാനാകുമോ? 

>കര്‍ണാടകയില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.

>അനിശ്ചിതത്വം തുടര്‍ന്നാല്‍ ഭരണം ആര് നിര്‍വഹിക്കും?

>ഗവര്‍ണറുടെ തീരുമാനമാണ് പരിഗണിക്കുന്നത്. പഴയ ഉത്തരവുകള്‍ പരിശോധിക്കില്ല.

>മാത്രമല്ല ഗവര്‍ണറുടെ മുന്നില്‍ കോണ്‍ഗ്രസ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ല. 

>രേഖകള്‍ കാണാതെ എങ്ങനെ ഗവര്‍ണര്‍ തീരുമാനമെടുക്കും?

>കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നുറപ്പുണ്ടോ?

>ബിജെപിക്ക് ഭൂരിപക്ഷമുണ്ടോയെന്ന് പരിശോധിക്കണം.

>യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് കോണ്‍ഗ്രസ് ഹാജരാക്കിയിട്ടില്ല. 

>സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള കൂറുമാറ്റം നിയമലംഘനമാകുമോ?

>സത്യപ്രതിജ്ഞ മാറ്റിവെക്കാനാകുമോ?

>യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്തിന്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com