രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; തിരിച്ചെത്തുമെന്ന് കുമാരസാമി

രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടെന്ന് സമ്മതിച്ച് ജെഡിഎസ് നേതാവ് കുമാരസാമി- അവര്‍ തിരിച്ചെത്തും 
രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിച്ചു; തിരിച്ചെത്തുമെന്ന് കുമാരസാമി

ബംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യദ്യൂരപ്പ വിശ്വാസ വോട്ടടുപ്പ് നേടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടെന്ന് സമ്മതിച്ച് ജെഡിഎസ് നേതാവ് കുമാരസാമി. എന്നാല്‍ അവര്‍ തിരിച്ചെത്തുമെന്ന് കുമാരസാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

സുപ്രീംകോടതിയില്‍നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ആവര്‍ത്തിച്ചു. തങ്ങള്‍ പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഇപ്പോഴുണ്ടെന്നാണ് യദ്യൂരപ്പയുടെ അവകാശവാദം അവകാശപ്പെട്ടു. ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോഴാണ് യെഡിയൂരപ്പയുടെ പ്രതികരണം.

പ്രതീക്ഷിച്ചതിലുമേറെ എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഞങ്ങള്‍ എങ്ങനെ ഭൂരിപക്ഷം തെളിയിക്കാനാണ്. അവര്‍ തന്നെയാണ് ഒപ്പമുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണെന്നും  യദ്യൂരപ്പ പറഞ്ഞു.

അതിനിടെ, തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി പ്രചരിപ്പിച്ച എംഎല്‍എ ജെഡിഎസ്സിനൊപ്പം തന്നെയുണ്ടെന്ന് വ്യക്തമാക്കി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതായി അഭ്യൂഹം പ്രചരിച്ച നാഗത്താന്‍ എംഎല്‍എ ദേവാനന്ദ് ചവാനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയാണ് ജെഡിഎസ് നേതാക്കള്‍ ബിജെപി പ്രചാരണങ്ങളുടെ മുനയൊടിച്ചത്. എന്നാല്‍ 12 എംഎല്‍എമാരെ മാറ്റി നിര്‍ത്തി വിശ്വാസവോട്ടെടുപ്പ് നേടാനാണ് ബിജെപിയുടെ ശ്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com