മമതയ്ക്ക് കൈകൊടുത്ത് യെച്ചൂരി; ബെംഗലൂരുവില്‍ കണ്ടത് ബദ്ധവൈരികളുടെ കൂടിച്ചേരല്‍

എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബദ്ധവൈരികളായ സീതാറാം യെച്ചൂരിയും മമത ബാനര്‍ജിയും കൈകൊടുത്തു
മമതയ്ക്ക് കൈകൊടുത്ത് യെച്ചൂരി; ബെംഗലൂരുവില്‍ കണ്ടത് ബദ്ധവൈരികളുടെ കൂടിച്ചേരല്‍

ബെംഗലൂരു: എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബദ്ധവൈരികളായ സീതാറാം യെച്ചൂരിയും മമത ബാനര്‍ജിയും കൈകൊടുത്തു. ബിജെപിക്കെതിരെ പ്രതിപക്ഷ നിരയുടെ ഐക്യ സംഗമമായി മാറിയ വേദിയില്‍ മറ്റ് നേതാക്കളുമായി ഹസ്തദാനം നടത്തുന്നതിനിടയിലാണ് സിപിഎം ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സൗഹൃദം പങ്കുവെച്ചത്. സിപിഐ നേതാവ് ഡി.രാജയും മമതയ്ക്ക് ഹസ്തദാനം നല്‍കി. 

36 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തതിന് ശേഷം സിപിഎമ്മിന്റെ പ്രധാന എതിരാളികളില്‍ ഒരാളാണ് മമത ബാനര്‍ജി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ശക്തമായ ആക്രമണമാണ് സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയത്. ഇതിനെതിരെയുള്ള സിപിഎം പ്രതിഷേധങ്ങള്‍ നടന്നുവരുന്ന സമയത്താണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ വേദിയില്‍ യെച്ചൂരി മമതയ്ക്ക് കൈ കൊടുത്തത്. 

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സമാജ് വാജി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവ് , അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ശരദ് യാദവ്, ചന്ദ്രബാബു നായിഡു,കുഞ്ഞാലിക്കുട്ടി,പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി തുടങ്ങി ബിജെപി വിരുദ്ധ ഐക്യമുന്നണിക്കായി നിലക്കൊളളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

കടപ്പാട്: എന്‍ഡി ടിവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com