നിപ്പ ഭീതി: ചെക്കുപോസ്റ്റുകളില്‍ പരിശോധനയുമായി തമിഴ്‌നാട്

ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം 
നിപ്പ ഭീതി: ചെക്കുപോസ്റ്റുകളില്‍ പരിശോധനയുമായി തമിഴ്‌നാട്

വയനാട്:  സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍  നിപ്പ വൈറസ് പ്രതിരോധ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്  വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ്  തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്.  പനി ഉള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കും. അടിയന്തര ആവശ്യത്തിനായി പരിശോധന കേന്ദ്രങ്ങളില്‍ ആബുലന്‍സുകളും  സജ്ജമാക്കി.  നിപ്പ വൈറസ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. രോഗം എങ്ങനെ പകരുന്നു എന്നത് വ്യക്തമല്ലാത്തതു കൊണ്ടാണ് പരിശോധന ആരംഭിച്ചത് എന്ന് അധികൃതര്‍ പറയുന്നു.

ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്ത് അംഗസംഘമാണ് പ്രവര്‍ത്തിക്കുന്നത്.  അതിര്‍ത്തി മേഖലയിലെ റോഡുകളില്‍ ബ്ലീച്ചിംങ് പൗഡര്‍ വിതറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കാനാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാമ്പ്  എന്നിവിടങ്ങളിലാണ് പരിശോധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com