ബിജെപി പിന്‍മാറി, രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കര്‍; ആദ്യ കടമ്പ കടന്ന് കുമാരസ്വാമി

ബിജെപിയുടെ എസ് സുരേഷ് കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ എതിരില്ലാതെയാണ് രമേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ്
ബിജെപി പിന്‍മാറി, രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കര്‍; ആദ്യ കടമ്പ കടന്ന് കുമാരസ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കെആര്‍ രമേഷ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ എസ് സുരേഷ് കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ എതിരില്ലാതെയാണ് രമേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിബന്ധങ്ങളില്ലാതെ വിജയിക്കാനായതോടെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ആദ്യ കടമ്പ പിന്നിട്ടു. സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി നാടകീയമായി പിന്‍വലിക്കുകയായിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പു നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 117 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെ സമ്മേളനം ചേരുന്നതിനു തൊട്ടുമുമ്പായാണ് സഭയില്‍ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com