റഫാല്‍ മോദിയെ തീര്‍ത്തു കളഞ്ഞേക്കും; അലോക് വര്‍മയെ മാറ്റിയത് ഈ ഭയം കൊണ്ട്, ആഞ്ഞടിച്ച് രാഹുല്‍

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
റഫാല്‍ മോദിയെ തീര്‍ത്തു കളഞ്ഞേക്കും; അലോക് വര്‍മയെ മാറ്റിയത് ഈ ഭയം കൊണ്ട്, ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതി കേസില്‍ കുടുങ്ങുമോ എന്ന ഭയമാണ് അലോക് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു വാര്‍ത്താ സമ്മേളനത്തില്‍

മോദിയുടെ മാനസികാവസ്ഥ മനസ്സിലാക്കണം. റഫാല്‍ അദ്ദേഹത്തെ തീര്‍ത്ത് കളഞ്ഞേക്കുമെന്നും രാഹുല്‍ പരിഹസിച്ചു. ഭരണഘടന പ്രകാരം സിബിഐ ഡയറക്ടറുടെ നിയമനവും നിലവിലുള്ള ആളെ മാറ്റുന്നതും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരം ആയിരിക്കണം. പക്ഷെ അര്‍ധരാത്രി രണ്ടുമണിക്ക് അലോക് വര്‍മയെ പുറത്താക്കി. ഇത് ഭരണഘടനയെയും ചീഫ് ജസ്റ്റിസിനെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കലാണ്. 

റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം അലോക് വര്‍മ തുടങ്ങാനിരുന്നതണ്.ഇതാണ് ഇത്ര വേഗത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. പ്രധാനമന്ത്രി പരിഭ്രാന്തിയിലായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്ന് അദ്ദേഹം ഭയന്നു.

കാവല്‍ക്കാരന്റെ മുഖമായിരുന്നെങ്കിലും പ്രധാനമന്ത്രി അഴിമതിയില്‍ പങ്ക് ചേര്‍ന്നു. അന്വേഷണം ആരംഭിച്ചാല്‍ താന്‍ പിടിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനെ സംഭവിച്ചാല്‍ തന്റെ പ്രധാനമന്ത്രി പദത്തിന്റെ അവസാനമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്.നരേന്ദ്ര മോദി പിടിക്കപ്പെടും. രാജ്യം അദ്ദേഹത്തെ വെറുതെ വിടില്ല. പ്രതിപക്ഷവും കോണ്‍ഗ്രസും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com