ആന്ധ്രപ്രദേശിന് പ്രത്യേക പദവി  : ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി

രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ​ൽ​ഹി​യി​ൽ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം
ആന്ധ്രപ്രദേശിന് പ്രത്യേക പദവി  : ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി

ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.  രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ​ൽ​ഹി​യി​ൽ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം. രാവിലെ മഹാത്മാ​ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് നായിഡു സമരം ആരംഭിച്ചത്. 

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സത്യാ​ഗ്രഹ സമരത്തിൽ പങ്കുചേരുന്നുണ്ട്. 

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിയും എഎപി നേതാവ് അരവിന്ദ് കെജരിവാളും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും ചന്ദ്രബാബു നായിഡുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർ നായിഡുവിന്റെ സമരപ്പന്തൽ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആ​ന്ധ്ര​യെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ടി​രു​ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com