'നടപടി തെറ്റായിപ്പോയി, മാപ്പാക്കണം' ; അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയതിൽ ക്ഷമ ചോദിച്ച് സിബിഐ മുൻ ഇടക്കാല മേധാവി

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് റാവു മാപ്പപേക്ഷിച്ചത്
'നടപടി തെറ്റായിപ്പോയി, മാപ്പാക്കണം' ; അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയതിൽ ക്ഷമ ചോദിച്ച് സിബിഐ മുൻ ഇടക്കാല മേധാവി
Updated on
1 min read

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​ർ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ലൈം​ഗിക​പീ​ഡ​ന​ കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ൽ സിബിഐ മുൻ ഇടക്കാല മേധാവി എം നാ​ഗേശ്വര റാവു സുപ്രിംകോടതിയിൽ മാപ്പ് ചോദിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് റാവു മാപ്പപേക്ഷിച്ചത്. തന്റെ നടപടിയിൽ കോടതിയോട് നിരുപാധികം മാപ്പു ചോദിക്കുന്നതായി നാ​ഗേശ്വര റാവു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

കേസന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശർമ്മയെയാണ് ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോ​ഗസ്ഥനായ എ കെ ശർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരി​ഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. 

ദൈവത്തിന് മാത്രമേ ഇനി നാ​ഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് നാ​ഗേശ്വര റാവു മാപ്പ് ചോദിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്. 
സു​പ്രിം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ൾ താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​. സ്ഥലംമാറ്റത്തിന് മുമ്പ് നിയമപരമായി തടസ്സമുണ്ടോ എന്ന് പരിശോധിക്കാതിരുന്നതും തന്റെ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ നാ​ഗേശ്വരറാവു വ്യ​ക്ത​മാ​ക്കി. സ​ത്യ​വാ​ങ്ങ്മൂ​ലം സുപ്രിംകോടതി ഇന്ന് പരി​ഗണിച്ചേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com