പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം മോദി ഭക്ഷണം പോലും കഴിച്ചില്ല; വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

കോണ്‍ഗ്രസിന്റെ ആരോപണം വന്നതിന് പിന്നാലെ പുല്‍വാമയിലെ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14ലെ മോദിയുടെ ഷെഡ്യൂളും സര്‍ക്കാര്‍ പുറത്തുവിടുന്നു
പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം മോദി ഭക്ഷണം പോലും കഴിച്ചില്ല; വെളിപ്പെടുത്തലുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചതിന്റെ ആഘാതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പുല്‍വാമ ആക്രമണത്തിന്റെ സമയത്ത് രാജ്യം ഞെട്ടി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി സിനിമാ ഷൂട്ടിങ്ങിലായിരുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് എത്തിയതിന്റെ പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. 

കോണ്‍ഗ്രസിന്റെ ആരോപണം വന്നതിന് പിന്നാലെ പുല്‍വാമയിലെ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14ലെ മോദിയുടെ ഷെഡ്യൂളും സര്‍ക്കാര്‍ പുറത്തുവിടുന്നു. അന്നേ ദിവസം പുലര്‍ച്ചെ ഏഴിന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട മോദി മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡെറാഡൂണില്‍ നാല് മണിക്കൂര്‍ കുടുങ്ങി. ജിം കോര്‍ബറ്റില്‍ 11.35ടെ എത്തിയ മോദി മൂന്ന് മണിക്കൂര്‍ അവിടെ ചിലവിട്ടു. 

ടൈഗര്‍ സഫാരി, ഇക്കോ ടൂറിസം സോണ്‍ ഉദ്ഘാടനം ചെയ്ത മോദി കാലഘട്ടില്‍ നിന്നും ദികാലയിലേക്ക് മോട്ടോര്‍ബോട്ടില്‍ സഞ്ചരിച്ചു. രുദ്രാപൂരില്‍ വൈകീട്ട് മൂന്ന് മണിക്ക് പൊതു റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യാന്‍ ഇരുന്നതാണെങ്കിലും പുല്‍വാമ ആക്രമണത്തേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് മാറ്റിവെച്ചു. 

പുല്‍വാമ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി, സുരക്ഷ ഉപദേഷ്ടാവ്,, ആഭ്യന്തര മന്ത്രി, ഗവര്‍ണര്‍ എന്നിവരോട് സംസാരിച്ചു. വൈകീട്ട് ഏഴ് മണിയോടെ റാംപുരില്‍ നിന്നും തിരിച്ച് മോദി ഡല്‍ഹിയിലേക്കെത്തി. ഡിസ്‌കവറി ചാനലിന് വേണ്ടി മോദി ഷൂട്ടിങ്ങിലായിരുന്നു എന്ന ആരോപണം കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും തള്ളുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com