ഭീകരകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയത് ലേസര്‍ ബോംബിന്റെ കൃത്യത; പുലര്‍ച്ച പറന്നുപൊങ്ങിയത് 12 മിറാഷ് വിമാനങ്ങള്‍

ഭീകരകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയത് ലേസര്‍ ബോംബിന്റെ കൃത്യത; പുലര്‍ച്ച പറന്നുപൊങ്ങിയത് 12 മിറാഷ് വിമാനങ്ങള്‍
ഭീകരകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയത് ലേസര്‍ ബോംബിന്റെ കൃത്യത; പുലര്‍ച്ച പറന്നുപൊങ്ങിയത് 12 മിറാഷ് വിമാനങ്ങള്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഉപയോഗിച്ചത് 12 മിറാഷ് വിമാനങ്ങള്‍. മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാവുന്ന ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ത്തത്. 

പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അതിര്‍ത്തിക്കപ്പുറമുള്ള ആക്രമണത്തിന് ഇന്ത്യ വ്യോമസേനയെ ഉപയോഗിക്കുന്നത്. 48 വര്‍ഷത്തിനു ശേഷമാണ് വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഗില്‍ യുദ്ധകാലത്തു പോലും ഇന്ത്യ വ്യോമസേനയ്ക്ക് ആക്രമണത്തിന് അനുമതി നല്‍കിയിരുന്നില്ല.

ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാനാവുന്ന ലേസര്‍ ബോംബുകളാണ് പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്. സ്‌ഫോടക വസ്തുവിനെ ലേസര്‍ രശ്മികള്‍ ലക്ഷ്യത്തിലെത്തിക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. ഏതാണ് നൂറു ശതമാനം തന്നെ കൃത്യത ഇവയ്ക്ക് കൈവരിക്കാനാവുമെന്നാണ് വിലയിരുത്തല്‍. 

പുലര്‍ച്ചെ അംബാല വ്യോമതാവളത്തില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ പുറപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അര മണിക്കൂറോളമാണ് ആക്രമണം നീണ്ടത്. സുരക്ഷിതമായി യുദ്ധവിമാനങ്ങളെല്ലാം തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com