റോഡിലെ കുഴികണ്ട് കോണ്‍ഗ്രസ് എംഎല്‍എ ക്ഷുഭിതന്‍; എന്‍ജിനിയറെ വിളിച്ചുവരുത്തി ചളി കോരിയൊഴിച്ചു, കെട്ടിയിട്ടു; വിഡിയോ

ദേശീയപാതയ്ക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എംഎല്‍എ റോഡില്‍ വഴിനീളെ കുഴികള്‍ കണ്ടത് 
റോഡിലെ കുഴികണ്ട് കോണ്‍ഗ്രസ് എംഎല്‍എ ക്ഷുഭിതന്‍; എന്‍ജിനിയറെ വിളിച്ചുവരുത്തി ചളി കോരിയൊഴിച്ചു, കെട്ടിയിട്ടു; വിഡിയോ

മുംബൈ: മഴക്കാലമായാല്‍ റോഡുകളില്‍ കുഴി രൂപപ്പെടുന്നത് സര്‍വസാധാരണമാണ്. എന്‍ജീനിയര്‍മാര്‍ക്കെതിരെ രോഷപ്രകടനങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇവിടെ റോഡിലെ കുഴികണ്ടപ്പോള്‍ ക്ഷുഭിതരായത് എംഎല്‍എയും അനുയായികളുമാണ്. എംഎല്‍എ ദേശീയപാതയ്ക്ക് സമീപമുള്ള കന്‍കവാലിക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റോഡിലെ കുഴികള്‍ കണ്ടത്. മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ  നിതീഷ് നാരായണ്‍ റാണെയുടെ നേതൃത്വത്തിലാണ് എന്‍ജിനിയര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്.എന്‍ജിനിയര്‍ക്ക് നേരെ നടത്തുന്ന കയ്യറ്റങ്ങളുടെ വീഡിയോ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്. 

റോഡിലെ കുഴികള്‍ കണ്ടപ്പോള്‍ എംഎല്‍എ എന്‍ജിനിയറെ വിളിച്ചുവരുത്തി. അനുയായികള്‍  നോക്കി നില്‍ക്കെ എംഎല്‍എ എന്‍ജിയറോട് മോശമായി സംസാരിക്കുകയും പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ബക്കറ്റില്‍ ചളിവെള്ളമെടുത്ത് എന്‍ജിനിയറുടെ മേല്‍ ഒഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈവേക്ക് സമീപത്തെ പാലത്തില്‍ എന്‍ജിനിയറെ കെട്ടിയിടുകയും ചെയ്തു.

എംഎല്‍എയുടെ നടപടിയില്‍ വ്യാപകപ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ നഗരസഭ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍ജീനിയര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com