'മിഷൻ ശക്തി' പ്രഖ്യാപനം : പരിശോധനയ്ക്ക് പ്രത്യേക സമിതി ; സന്ദീപ് സക്സേന തലവൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
'മിഷൻ ശക്തി' പ്രഖ്യാപനം : പരിശോധനയ്ക്ക് പ്രത്യേക സമിതി ; സന്ദീപ് സക്സേന തലവൻ

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മിഷന്‍ ശക്തി പ്രഖ്യാപനം' പെരുമാറ്റ ചട്ട ലംഘനമാണോ എന്ന്  പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. ചെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് സക്സേനയുടെ നേതൃത്വത്തിലാണ് സമിതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് സമിതിയെ നിയോഗിച്ചത്.മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

നിയമവകുപ്പ് സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി കെ എഫ് വിൽഫ്രഡ്, പ്രിൻസിപ്പൽ സെക്രട്ടറി ( മോഡൽ കോഡ് ഓഫ് കോൺഡക്ട്) എൻഎൻ ബൂട്ടോലിയ, ധീരേന്ദ്ര ഓജ ( ഡിജി മീഡിയ) എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ.  പ്രധാനമന്ത്രിയുടെ പ്രസം​ഗവുമായി ബന്ധപ്പെട്ട രേഖകളും റെക്കോഡുകളും പരിശോധിച്ച ശേഷം എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിട്ടുള്ള നിർദേശം.

ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ  മോദിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ​ഹി​രാ​കാ​ശ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്​​ഞ​ർ ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യം സ്വ​യം ഏ​റ്റെ​ടു​ത്ത്​ ദേ​ശ​സു​ര​ക്ഷ​യു​ടെ കാ​വ​ലാ​ളെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ചു​വെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ​വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com