സീറ്റിനായി കെജ് രിവാള്‍ ആറു കോടി വാങ്ങി; ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍

വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി അച്ഛനില്‍ നിന്ന ആറ് കോടി രൂപയാണ് കൈപ്പറ്റിയത്. പണം വാങ്ങി സീറ്റ് നല്‍കിയതിന്റെ മതിയായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും മകന്‍
സീറ്റിനായി കെജ് രിവാള്‍ ആറു കോടി വാങ്ങി; ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ എഎപി നേതാവ് അരവിന്ദ് കെജ് രിവാള്‍ ആറ് കോടി വാങ്ങിയെന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥിയുടെ മകന്‍ രംഗത്ത്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ത്ഥിയായ ബാല്‍ബില്‍ സിംഹ് ജാഖറിന്റെ മകനാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ പിതാവ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനായി അച്ഛനില്‍ നിന്ന ആറ് കോടി രൂപയാണ് കൈപ്പറ്റിയത്. പണം വാങ്ങി സീറ്റ് നല്‍കിയതിന്റെ മതിയായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബാല്‍ബില്‍ സിംഗ് ജാഖിറിന്റെ മകന്‍ ദേശീയ മാധ്യമ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജനുവരിയിലാണ് അച്ഛന്‍ ആംആദ്മിയില്‍ ചേര്‍ന്നത്. കെജ് രിവാളും ഗോപാല്‍ റായും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും ഉദയ് പറയുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ആറാംഘട്ടമായ മെയ് 12നാണ് ഡല്‍ഹിയിലെ 7 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com